ഷിബി ബോബന് പല്ലാരിമംഗലം പഞ്ചായത്ത് അംഗമായി തുടരാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പല്ലാരിമംഗലം: ഷിബി ബോബന് പല്ലാരിമംഗലം പഞ്ചായത്ത് അംഗമായി തുടരാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. പത്താം വാര്‍ഡ് യുഡിഎഫ് അംഗം ഷിബി ബോബന്‍ വിദേശത്തുള്ള മകളുടെ അടുത്ത് പോയതിന്റെ പേരില്‍ പഞ്ചായത്ത് കമ്മറ്റിയില്‍ പങ്കെടുപ്പിക്കാതെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു. ഭരണസമിതി നല്‍കിയ പരതിക്കെതിരെ ഷിബി ബോബനും കമ്മീഷന് പരാതി നല്‍കിയിരുന്നു. ഷിബി ബോബന്റെ പരാതി ഫയലില്‍ സ്വീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ മെമ്പര്‍ സ്ഥാനത്ത് തുടരാന്‍ താല്‍ക്കാലികമായി അനുമതി നല്‍കി. കേസില്‍ വാദം പൂര്‍ത്തിയാക്കി പഞ്ചായത്ത് കമ്മറ്റിയുടെ പരാതി തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഷിബി ബോബന്റെ അംഗത്വം നിലനില്‍ക്കുമെന്നും, പൂര്‍ണ അംഗമായി തുടരാമെന്ന് അന്തിമ ഉത്തരവിടുകയായിരുന്നു.

 

Back to top button
error: Content is protected !!