പാമ്പാക്കുടയിൽ എസ്.എച്.ജി വർക്ക്‌ഷെഡിന്റെ ഉദ്ഘാടനം നടത്തി

തിരുമാറാടി : പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ സംരഭമായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി എസ്.എച്.ജി വർക്ക്‌ഷെഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സന്ധ്യാമോൾ പ്രകാശ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.എം.ജോർജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.കെ.രാജ്‌കുമാർ, സി.വി.ജോയ്, സെക്രട്ടറി പി.പി.റെജിമോൻ, അസിസ്റ്റന്റ് സെക്രട്ടറി സാബുരാജ്, അസിസ്റ്റന്റ് എഞ്ചനീയർ ഷെൽബിമോൾ അബു, റോസ്മേരി തോമസ്, അശ്വിൻ സജീവൻ, പി.ആർ.ബിന്ദു, കെ.എ.സത്യ എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!