അഡ്വ.ഷൈസണ്‍ മാങ്ങഴ കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു

മൂവാറ്റുപുഴ: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന ഉന്നതാധികാര സമിതി അംഗമായി പാര്‍ട്ടി മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈസണ്‍ മാങ്ങഴയെ തെരഞ്ഞെടുത്തു. കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഷൈസണ്‍ മാങ്ങഴ തെരഞ്ഞെടുക്കപ്പെട്ടത്. കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഷൈസണ്‍ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് ആയിരുന്നു. കെ.എസ്.സി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിഭാഷകന്‍ കൂടിയായ ഷൈസണ്‍ കേരളാ ഹൈകോടതിയില്‍ രണ്ട് തവണ സീനിയര്‍ ഗവണ്മെന്റ് പ്ലീഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

Back to top button
error: Content is protected !!