എസ്.എഫ്.ഐ. പോത്താനിക്കാട് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അണ്ടര്‍ 20 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

മൂവാറ്റുപുഴ: എസ്.എഫ്‌.ഐ. രൂപീകരണത്തിന്റെ 50ആം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി എസ്.എഫ്.ഐ. പോത്താനിക്കാട് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അണ്ടര്‍ 20 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മുന്‍ എം.ജി. യൂണിവേഴ്‌സിറ്റി താരവും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് താരവുമായ കെ.ആര്‍. ശ്രീമിത് കിക്കോഫ് നടത്തി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ചാമ്പ്യന്മാരായ പടാര്‍ എഫ്.സി. പോത്താനിക്കാടിനും രണ്ടാം സ്ഥാനക്കാരായ സെവന്‍സ് എഫ്.സി. രണ്ടാറിനും ആന്റണി ജോണ്‍ എം.എല്‍.എ. സമ്മാനങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുമ ദാസ്, എ.കെ. സിജു, കെ.പി. ജെയിംസ്, ഷിജോ അബ്രഹാം, എല്‍ദോസ് എം. ജേക്കബ്, പി.കെ. സുബിന്‍, ബേസില്‍ ജെയിംസ്, അഭിരാം ഷൈകുമാര്‍, ബേസില്‍ തുരുത്തേല്‍ എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ: വിജയികൾക്ക്‌ ആന്റണി ജോണ്‍ എം.എല്‍.എ. സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു.

Back to top button
error: Content is protected !!