മൂവാറ്റുപുഴയില്‍ ഗവ. കോളേജ് അനുവദിയ്ക്കണം: എസ്എഫ്‌ഐ

 

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഗവ. കോളേജ് അനുവദിയ്ക്കണമെന്ന് എസ്എഫ്‌ഐ മൂവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന കാര്‍ഷികമേഖലയായ മൂവാറ്റുപുഴയില്‍ സര്‍ക്കാരിന്റെ സഹായത്തോടെ ഉന്നത വിദ്യാഭ്യാസത്തിന് കൂടുതല്‍ സാഹചര്യമൊരുക്കാന്‍ ഗവ.കോളേജ് അനുവദിച്ച് പ്രവര്‍ത്തനം തുടങ്ങണമെന്നാണ് സമ്മേളനം ആവശ്യപ്പെട്ടത്. എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ഇ അഫ്‌സല്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.130 പ്രതിനിധികള്‍ പങ്കെടുത്തു. ഏരിയ സെക്രട്ടറി അഖില്‍ പ്രകാശ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് ഹക്കീം ഉള്‍പ്പെട്ട പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു, സിപിഐ എം ഏരിയ സെക്രട്ടറി കെ.പി രാമചന്ദ്രന്‍, ഏരിയ കമ്മിറ്റി അംഗം സജി ജോര്‍ജ്ജ്, എസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് വിജയ് കെ ബേബി, ജില്ല’സെക്രട്ടറിയേറ്റ് അംഗം എന്‍ എസ് ഭാഗ്യലക്ഷ്മി, ഏരിയ ജോയിന്റ് സെക്രട്ടറി അദ്വൈത ദിലീപ് എന്നിവര്‍ പ്രസംഗിച്ചു. 25 അംഗ ഏരിയ കമ്മിറ്റിയേയും ഒമ്പത് അംഗ സെക്രട്ടറിയേറ്റിനെയും യോഗത്തില്‍ തെരഞ്ഞെടുത്തു ഭാരവാഹികള്‍: ഹക്കീം കുഞ്ഞുമുഹമ്മദ് (പ്രസിഡന്റ്), അമാന്‍ സലിം, അദ്വൈത ദിലീപ് (വൈസ് പ്രസിഡന്റുമാര്‍), അഖില്‍ പ്രകാശ് (സെക്രട്ടറി) ഗോവര്‍ദ്ധന്‍ അനില്‍, ആത്മജ് ജോയ്, (ജോയിന്റ് സെക്രട്ടറിമാര്‍).

Back to top button
error: Content is protected !!