എസ്എഫ്‌ഐ സൗഹൃദ ഫുട്‌ബോള്‍ മത്സരം: മിലീഷ്യ എഫ്‌സി ജേതാക്കള്‍

കവളങ്ങാട്: എസ്എഫ്‌ഐ കവളങ്ങാട് ഏരിയ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ കൂറ്റംവേലി മിലീഷ്യ എഫ്‌സി ജേതാക്കളായി. ഡിവൈഎഫ്‌ഐ നേര്യമംഗലം ടീമിനെ രണ്ട് – ഒന്നിനാണ് പരാജയപ്പെടുത്തിയത്. പല്ലാരിമംഗലം മിലാന്‍ ഫുട്‌ബോള്‍ ടര്‍ഫില്‍ നടന്ന മത്സരത്തില്‍ അഞ്ച് ടീമുകള്‍ മാറ്റുരച്ചു. വിജയിച്ച മിലേഷ്യ എഫ്‌സി ടീമിന് സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ കെ.എ യൂസുഫും, രണ്ടാം സ്ഥാനം നേടിയ ഡിവൈഎഫ്‌ഐ നേര്യമംഗലം ടീമിന് എസ്എഫ്‌ഐ ഏരിയ സെക്രട്ടറി അഭിരാം ഷൈകുമാറും സമ്മാനം നല്‍കി. പ്രസിഡന്റ് ഷിബിന്‍ സണ്ണി, റിനു കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!