മൂവാറ്റുപുഴരാഷ്ട്രീയം

ഡി.വൈ.എഫ്‌.ഐ.യുടെയും എസ്.എഫ്.ഐ. യുടെയും ആഭിമുഖ്യത്തിൽ ശാസ്ത്ര പ്രതിഭയെ ആദരിച്ചു.

 

മൂവാറ്റുപുഴ: ഡി.വൈ.എഫ്‌.ഐ.യുടെയും എസ്.എഫ്.ഐ. യുടെയും ആഭിമുഖ്യത്തിൽ ശാസ്ത്ര പ്രതിഭയെ ആദരിച്ചു.
കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഇന്‍സ്‌പെയര്‍ അവാര്‍ഡ് നേടിയ മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 10 ആം ക്ലാസ് വിദ്യാർത്ഥിനി ഹല്‍മ അന്ന ജോബിയെ ഡി.വൈ.എഫ്‌.ഐ. വാരപ്പെട്ടി മേഖലാ കമ്മിറ്റിയും എസ്.എഫ്‌.ഐ. വാരപ്പെട്ടി ലോക്കല്‍ കമ്മിറ്റിയും സംയുക്തമായി അനുമോദിച്ചു. ഡി.വൈ.എഫ്‌.ഐ. യുടെ ഉപഹാരം മേഖലാ സെക്രട്ടറി യദു കൃഷ്ണനും എസ്.എഫ്‌.ഐ.യുടെ ഉപഹാരം ലോക്കല്‍ സെക്രട്ടറി വി.ആര്‍. രതീഷും ഹല്‍മ അന്ന ജോബിക്ക് കൈമാറി. വേസ്റ്റ് ടയര്‍ റീ സൈക്ലിങ് പ്രോജക്ട് അവതരിപ്പിച്ചതിനാണ് ഹല്‍മക്ക് അവാര്‍ഡ് ലഭിച്ചത്. വാരപ്പെട്ടി കണ്ടോത്തുംപടി ജോബി പുല്ലാട്ടുമഠത്തിലിന്റെയും ജിജി ജോബിയുടെയും മൂത്തമകളാണ് ഹല്‍മ.

ഫോട്ടോ: ഹല്‍മ അന്ന ജോബിക്ക് യദു കൃഷ്ണനും വി ആര്‍ രതീഷും ഉപഹാരം കൈമാറുന്നു

Back to top button
error: Content is protected !!
Close