ജില്ലാ പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ്

കൊച്ചി: എസ്.പിയായി പ്രമോഷന്‍ ലഭിച്ച ഷാജു കെ വര്‍ഗീസ്, സര്‍വ്വീസില്‍
നിന്നും വിരമിക്കുന്ന കെ.ടി.വിജയന്‍, സ്ഥലം മാറിപ്പോകുന്ന
അഡ്മിനിസ്‌ട്രേറ്റ് അസിസ്റ്റന്റ് ടി.രാജന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.
റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങ് ജില്ലാ പോലീസ്
മേധാവി വിവേക് കുമാര്‍ ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ എസ്.പി
ടി.ബിജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. പെരുമ്പാവൂര്‍ എ.എസ്.പി
ജുവനപ്പടി മഹേഷ്, ഡി.വൈ.എസ്.പി പി.പി.ഷംസ് , പി.വി രതീഷ് ,
അബ്ദുല്‍ റഹിം, കെ.കെ.ജെറോം തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!