കൊച്ചി

പോലീസില്‍ നിന്നും വിരമിക്കുന്ന സഹപ്രവര്‍ത്തകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം നടത്തി

ആലുവ: കേരളപോലീസ് അസോസിയേഷന്‍ കേരളപോലീസ് അസോസിയേഷന്‍ എറണാകുളം റൂറല്‍ ജില്ല കമ്മിറ്റികള്‍ സംയുക്തമായി സര്‍വീസില്‍ നിന്നും വിരമിക്കുന്ന സഹപ്രവര്‍ത്തകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും പോലീസില്‍ നിന്നും വിരമിച്ച മുതിര്‍ന്ന വനിത സഹ പ്രവര്‍ത്തകരെ ആദരിക്കലും നടത്തി. 1964-മുതല്‍ 1991 വരെയും സര്‍വീസില്‍ പ്രവേശിച്ചു സര്‍വീസില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന വനിത സഹപ്രവത്തകര്‍ക്കാണ് ആദരവൊരുക്കിയത്. തിങ്കളാഴ്ച ആലുവ പോലീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സംസ്ഥാന വനിത കമ്മീക്ഷന്‍ അധ്യക്ഷ പി സതിദേവി ഉദ്ഘാടനം ചെയ്തു. കെപിഎ ജില്ല പ്രസിഡന്റ് ടി.ടി ജയകുമാര്‍ അധ്യക്ഷത വഹിച്ചു. അഡീ.എസ്പി ബിജി ജോര്‍ജ് സര്‍ മുഖ്യ അതിഥിയായി. കെപിഒഎ ജില്ല കമ്മിറ്റി അംഗം കെപി ദീപ, കെപിഒഎ ജനറല്‍ സെക്രട്ടറി സി.ആര്‍ ബിജു,കെപിഒഎ എറണാകുളം റൂറല്‍ ജില്ല പ്രസിഡന്റ് ടി ദിലീഷ്,കെപിഎ എറണാകുളം റൂറല്‍ സെക്രട്ടറി എംഎം അജിത് കുമാര്‍,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു, ഈ മാസം വിരമിക്കുന്ന ശ്രീ വിന്‍സി പി എസ്,കൃഷ്ണകുമാര്‍ടികെ, അജിത് കുമാര്‍ എസ് എന്നിവരും പഴയ കാല വനിത സഹപ്രവര്‍ത്തകര്‍ ആയ ശ്രീമതി എലിയാമ്മ, ചന്ദ്രിക,ബേബി, ലക്ഷ്മി കുട്ടി എന്നിവര്‍പ്രസംഗിച്ചു.

Back to top button
error: Content is protected !!