കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി

കോതമംഗലം: കെഎസ്ആര്‍ടിസി കോതമംഗലം ഡിപ്പോയില്‍ നിന്ന് വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് സമ്മേളനം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എടിഒ ഷാജി കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ കെ.കെ ടോമി മുഖ്യപ്രഭാഷണം നടത്തി. കെ.പി ബാബു, കെ.എ ജോയി, കെ.കെ ശിവന്‍, എം.ഐ അലിയാര്‍,പി.എന്‍ കുഞ്ഞുമോന്‍, എം.കെ രാമചന്ദ്രന്‍, പ്രിന്‍സ് വര്‍ക്കി,അനസ് മുഹമ്മദ്,സി.എം സിദ്ദിഖ്, എ.എന്‍ രാജേഷ്, അനസ് ഇബ്രാഹിം ജിസിഐ, രമേശ്, കണ്ടക്ടര്‍മ്മാരായ റൊമാന്‍സ് കെ ജോര്‍ജ്, ബിജു കെ മേനോന്‍, ഡ്രൈവര്‍മാരായ എം.കെ സുരേഷ്, ഇബ്രാഹിം മച്ചില്‍,സര്‍ജന്റ് ജോഷി കുര്യാക്കോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ ജീവനക്കാരുടെ മക്കളെ ചടങ്ങില്‍ അനുമോദിച്ചു.

 

Back to top button
error: Content is protected !!