വയോധികൻ്റെ മരണകാരണം കുഴിയിൽ വീണപ്പോൾ തലയ്ക്കേറ്റ പരിക്കെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

 

മൂവാറ്റുപുഴ: വയോധികൻ്റെ മരണകാരണം
വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാൻ എടുത്ത കുഴിയിൽ വീണപ്പോൾ ഉണ്ടായ പരിക്കുകൊണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നവംബർ 26ന്
കക്കടാശേരി – കാളിയാർ റോഡിൽ പുളിന്താനം ഗവ. യു.പി. സ്‌കൂളിന് സമീപം വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാൻ കുഴിച്ച കുഴിയിൽ വീണ് പൂഞ്ചിറക്കുഴിയിൽ മാത്യു കോര (94) മരണപ്പെട്ടിരുന്നു. തലകീഴായി വീണപ്പോൾ കഴുത്ത് ഒടിഞ്ഞതും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തതാണ് മരണകാരണമെന്ന് പോത്താനിക്കാട് എസ്.എച്ച്.ഒ. നോബിൾ മാനുവൽ അറിയിച്ചു.
പറമ്പഞ്ചേരി മുതൽ പുളിന്താനം വരെ 11 കെ.വി. ലൈൻ മാറ്റിസ്ഥാപിക്കാൻ റോഡരികിൽ കുഴികളെടുത്തിട്ട് 2 ആഴ്ചയിലധികം ആയിരുന്നു. മാത്യു കോര സമീപത്തെ ചായക്കടയിൽ നിന്ന് മടങ്ങുംവഴി കുഴിയിലേക്ക് വീഴുകയായിരുന്നു. ഇതുവഴി പോയ സ്‌കൂട്ടർ യാത്രികർ കുഴിക്ക് മുകളിൽ കാൽ കണ്ട് സമീപവാസികളെ അറിയിച്ചു. നാട്ടുകാർ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോലീസ് സർജനാണ് പോസ്റ്റുമോർട്ടം നടത്തിയത്. പോത്താനിക്കാട് സ്‌റ്റേഷനിലെ എസ്.ഐ. ടി.കെ. സുനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

Back to top button
error: Content is protected !!