വയോജന ദിനാചരണത്തലേന്ന് വിരമിച്ച ശ്രീദേവിയമ്മയ്ക്ക് ആദരം

മൂവാറ്റുപുഴ: വയോജന ദിനാചരണത്തലേന്ന് വിരമിച്ച ശ്രീദേവിയമ്മയ്ക്ക് സഹജീവനക്കാരുടെ ആദരം. ഒക്ടോബര്‍ ഒന്ന് ലോക വയോജനദിനം ആചരിക്കുമ്പോള്‍ ശ്രീദേവിയ്ക്ക് 70 വയസ് പൂര്‍ത്തിയായി. മൂവാറ്റുപുഴ ആര്‍ഡിഒ ഓഫീസില്‍ നിന്ന് പിടിഎസ് തസ്തികയില്‍ വിരമിച്ച മൂവാറ്റുപുഴ മുതുകല്ല് കാക്കൂച്ചിറ പൊങ്ങശ്ശേരില്‍ വീട്ടില്‍ പി ആര്‍ ശ്രീദേവിയെയാണ് ജീവനക്കാര്‍ ആദരിച്ച് യാത്രയയപ്പ് നല്‍കിയത്. രണ്ട് പെണ്‍ മക്കളില്‍ ഇളയ മകളോടൊപ്പമാണ് ഇപ്പോള്‍ താമസം. ഭര്‍ത്താവ് സുരേന്ദ്രന്‍ മരിച്ചിട്ട് ഒരു വര്‍ഷമാകുന്നു. അമ്മ മരിച്ച ശേഷം ആശ്രിത നിയമനം ലഭിച്ച ശ്രീദേവി താലൂക്ക് ഓഫീസിലും ആര്‍ഡിഒ ഓഫീസിലുമായി 16 വര്‍ഷം ജോലി ചെയ്തു. സത്യസന്ധവും ആത്മാര്‍ത്ഥവുമായ ശ്രീദേവിയുടെ സേവനത്തിനുള്ള ജീവനക്കാരുടെ അംഗീകാരം കൂടിയായി ആദരിയ്ക്കലും യാത്രയയപ്പും
മൂവാറ്റുപുഴ മെയിന്റനന്‍സ് ട്രൈബ്യുണല്‍ പ്രിസൈഡിങ് ഓഫീസര്‍ കൂടിയായ ആര്‍ഡിഒ പി എന്‍ അനി ഉപഹാരം നല്‍കി. സീനിയര്‍ സൂപ്രണ്ട് എന്‍ രേഖ, ജൂനിയര്‍ സൂപ്രണ്ട്മാരായ വി പി ബിജു, പി വി നിഷ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എസ് അനു മറ്റ് ജീവനക്കാരും പങ്കെടുത്തു.

Back to top button
error: Content is protected !!