വികസന സെമിനാര്‍ നടത്തി

മൂവാറ്റുപുഴ : മാറാടി പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ പഞ്ചായത്ത് ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഡോ. ജോസ് അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷാന്റി എബ്രാഹം മുഖ്യപ്രഭാഷണം നടത്തി. സ്ഥിരംസമിതി അധ്യക്ഷന്‍ പി.പി. ജോളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ രമ രാമകൃഷ്ണന്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബിജു കുര്യാക്കോസ്, ജിഷ ജിജോ, മറ്റ് പഞ്ചായത്തംഗങ്ങളായ മുരളി, സരള രാമന്‍ നായര്‍, അജി സാജു, രതീഷ് ചങ്ങാലിമറ്റം, ഷിജി മനോജ്, ജിബി മത്തുക്കാരന്‍, സിജി ഷാമോന്‍, ജെയ്‌സ് ജോണ്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പ്രദീപ് പുളിമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിഷയാവതരണം കില ഫാക്കല്‍റ്റി കെ.കെ ഭാസ്‌കരന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തിന് ലഭ്യമാകുന്ന പദ്ധതി വിഹിതമായ മൂന്ന് കോടി ജില്ല/ബ്ലോക്ക് പഞ്ചായത്ത് വിഹിതം മൂന്ന് കോടി 10 ലക്ഷം, കേന്ദ്രാവിഷ്‌കൃത വിഹിതം നാല് കോടി എന്നിവയുള്‍പ്പെടെ 10 കോടി 10 ലക്ഷം വകയിരുത്തി കൃഷി, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, വിദ്യാഭ്യാസം, ആരോഗ്യം, ഭവന നിര്‍മ്മാണം എന്നിവയ്ക്ക് മുന്‍ഗണന നല്‍കി തയ്യാറാക്കിയ കരട് പദ്ധതികള്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി യോഗത്തില്‍ അവതരിപ്പിച്ചു. ചടങ്ങില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പഞ്ചായത്ത് അനുബന്ധ സ്ഥാപന ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി ലിജോ ജോണ്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!