കല്ലൂർക്കാട് പഞ്ചായത്തിൽ ഞാറ്റുവേലചന്തയും കർഷക സഭയും സംഘടിപ്പിച്ചു.

 

 

വാഴക്കുളം:കല്ലൂർക്കാട് പഞ്ചായത്തിൽ ഞാറ്റുവേലചന്തയും കർഷക സഭയും സംഘടിപ്പിച്ചു.
കല്ലൂർക്കാട് കൃഷിഭവൻ്റെയും ജൈവശ്രീ എക്കോ ഷോപ്പിൻ്റെയും ആഭിമുഖ്യത്തിലാണ് ഞാറ്റുവേലചന്തയും കർഷക സഭയും സംഘടിപ്പിച്ചത്.
ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കര നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് തല കർഷക സഭയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഡോ.ജോസ് അഗസ്റ്റിൻ നിർവ്വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷരായ സണ്ണി സെബാസ്റ്റ്യൻ, ഡെൽസി ലൂക്കാച്ചൻ, എ.കെ ജിബി, ബ്ലോക്ക് പഞ്ചായത്തംഗം ഷിവാഗോ തോമസ്, പഞ്ചായത്തംഗങ്ങളായ സുജിത്ത് ബേബി, ജാൻസി ജോമി, സീമോൾ ബൈജു, സുമിത സാബു, ലാലി സ്റ്റൈബി, ഇക്കോ ഷോപ്പ് ഭാരവാഹികളായ മാത്യു കൊച്ചുപുരയ്ക്കൽ, ലാൽ ജേക്കബ്ബ്,ജോൺ വി വർഗീസ് ,പ്രജിത സുഭാഷ്, ജോമോൻ ജേക്കബ്ബ്,
കൃഷി ഓഫീസർ കെ.എ സജി, കൃഷി അസിസ്റ്റൻ്റ് എം.ആർ രതീഷ് തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ:
കല്ലൂർക്കാട് പഞ്ചായത്തിലെ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പഞ്ചായത്തു പ്രസിഡൻറ് ജോർജ് ഫ്രാൻസിസ് നിർവഹിക്കുന്നു.

Back to top button
error: Content is protected !!