അയല്‍പക്കംകോലഞ്ചേരി

യൂത്ത് കോൺഗ്രസ് പൂതൃക്ക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സുരക്ഷ കിറ്റുകൾ കൈമാറി….

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി )

 

കോലഞ്ചേരി:യൂത്തുകോൺഗ്രസ് പൂതൃക്ക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കോവിഡ് പ്രതിരോധ പരിപാടിക്ക് ആവശ്യമായ സുരക്ഷാ കിറ്റുകൾ കൈമാറി.മീമ്പാറ വൈ.എം.സി.എയിൽ മാനദണ്ഡങ്ങളനുസരിച്ച് നടന്ന ചടങ്ങിൽ മുൻ എം.എൽ.എ വി.പി.സജീന്ദ്രൻ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എസ്.ശ്രീനാഥിന് സുരക്ഷാ കിറ്റുകൾ കൈമാറി. യൂത്ത് കെയർ വോളണ്ടിയേഴ്സിന് ആവശ്യമായ പി.പി.ഇ.കിറ്റ്, സാനിറ്റൈസർ, ഫേസ് ഷീൽഡ് എന്നിവയാണ് നല്കിയത്.കോവിഡ് രോഗികൾക്ക് സഹായ ഹസ്തവുമായി പൂതൃക്കയിൽ
യൂത്ത് കെയർ
വോളണ്ടിയർമാർ സജീവമായി രംഗത്തുണ്ട്. രോഗികളെ കൊണ്ടു പോകുന്നതിനും മറ്റുമായി ഒരു വാഹനവും ഓടുന്നുണ്ട്.
യൂത്തുകോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എസ്. ശ്രീനാഥ്,ബ്ലോക്ക്
ഭാരവാഹികളായ വർഗീസ് ജോർജ് കുന്നത്ത്, പി.എം.മിഥുൻ രാജ്, ബേസിൽ ജോൺ, ഗീവർഗീസ് പീറ്റർ, രാഹുൽ രവി എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് കെയർ പ്രവർത്തിക്കുന്നത്.

Back to top button
error: Content is protected !!
Close