സെക്രട്ടറിയേറ്റിലെ തീപിടുത്തം സിബിഐ അന്വേഷിക്കണം എ.മുഹമ്മദ് ബഷീര്‍

മൂവാറ്റുപുഴ: സെക്രട്ടറിയേറ്റിലെ തീപിടുത്തം സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി എക്‌സികുട്ടീവ് മെമ്പര്‍ എ.മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. സ്വര്‍ണ്ണകടത്തു കേസിലെ പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴയില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മുനിസിപ്പല്‍ 13ആം വാര്‍ഡ് പ്രസിഡന്റ് എം.ഷെലീല്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്സ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി എസ്.മജീദ്, ബ്ലോക്ക് ഭാരവാഹികളായ നൂറുദ്ദീന്‍, തോമസ് കരിമാക്കല്‍ എന്നിവര്‍ പങ്കെടുത്തു. സാമൂഹിക അകലം പാലിച്ചായിരുന്നു സമരം.

Back to top button
error: Content is protected !!