അപകടംചരമം

പെരുവംമൂഴിയിൽ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി…..

 

മൂവാറ്റുപുഴ :പെരുവംമൂഴിയിൽ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി.ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി വാളകം കുന്നയ്‌ക്കാൽ ചേനക്കാലയിൽ വീട്ടിൽ സിജോ ബിജു (43)ആണ് മരിച്ചത്.അപകടദിവസം തന്നെ ബൈക്ക് യാത്രക്കാരനായ കുന്നയ്‌ക്കാൽ മുടപ്ലാവുങ്കൽ എംപി സജി (45)മരിച്ചിരുന്നു.കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 6:15ഓടെ കൊച്ചി-ധനുഷ്ക്കോടി ദേശിയപാതയിൽ പെരുവംമൂഴി കവലയിലായിരുന്നു അപകടം.ശ്വാസന സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് വാളകത്ത് നിന്ന് സിജോയുമായി കോലഞ്ചേരിയിലേക്ക് പോയ ആംബുലൻസും -സ്കൂട്ടറും തമ്മിൽ ഇടിച്ചായിരുന്നു അപകടം.അപകടത്തെതുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് സമീപത്തെ ബേക്കറി ഇടിച്ചുതകർത്താണ് നിന്നത്.ആംബുലൻസിൽ ഒപ്പമുണ്ടായിരുന്ന സിജോയുടെ ഭർത്താവ് ബിജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Back to top button
error: Content is protected !!
Close