സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

കൂത്താട്ടുകുളം : കൂത്താട്ടുകുളം – നടക്കാവ് ഹൈവേയിൽ ഇടയാർ കവലയ്ക്ക് സമീപം സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. സ്കൂട്ടർ യാത്രക്കാരനായ ഇലഞ്ഞി ചിറകുന്നേൽ കെ.വി.ബാബു (55) ബൈക്ക് ഓടിച്ചിരുന്ന മോനിപ്പിള്ളി ഇടുക്കുന്നേൽ ആൽബിൻ സാജു (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെ ആണ് അപകടം ഉണ്ടായത്. ഇടയാർ കവലയ്ക്ക് സമീപം വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനായി സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകളുടെ സമീപത്ത് വച്ചാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ബൈക്കിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൂത്താട്ടുകുളത്തെ സ്വകാര്യ കേക്ക് നിർമ്മാണ സ്ഥാപനത്തിൽ നിന്നും കേക്ക് ഡെലിവറിക്കായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന് പറയപ്പെടുന്നു.

Back to top button
error: Content is protected !!