കളിയും, ചിരിയും പഠനവുമായി മൂവാറ്റുപുഴയിലെ വിദ്യാലയങ്ങള്‍ സജീവമായി

മൂവാറ്റുപുഴ: കളിയും, ചിരിയും പഠനവുമൊക്കെയായി മൂവാറ്റുപുഴയിലെയും വിദ്യാലയങ്ങള്‍ സജീവമായി. പുതുമയില്ലെങ്കിലും കുട്ടികളുടെ ഇഷ്ട മിഠായികള്‍ നല്‍കിയാണ് ഇക്കുറുിയും പുതിയൊരു അധ്യായന വര്‍ഷത്തേക്ക് കുട്ടികളെ വരവേറ്റത്. രണ്ടുമാസക്കാലത്തെ മധ്യവേനലവധിക്ക് ശേഷം തിരികെ എത്തിയ വിദ്യാര്‍ത്ഥികള്‍ക്കായി വന്‍ സ്വീകരണമാണ് സ്‌കൂള്‍ അധികൃതര്‍ ഒരുക്കിയത്. ബലൂണും, മുത്തുക്കുടയും, ബാഡ്ജും, മധുര പലഹാരങ്ങളും നല്‍കി മൂവാറ്റുപുഴയിലെ വിവിധ സ്‌കൂളുകളില്‍ നവാഗതരെ സ്വീകരിച്ചു. പുത്തനുടുപ്പും, ബാഗും, കുടയുമൊക്കെയായി ആവോശത്തോടെയും, സന്തോത്തോടെയും സ്‌കൂളുകളുിലെത്തിയ കുരുന്നുകള്‍ മാതാപിതക്കള്‍ യാത്ര പറഞ്ഞിറങ്ങുമ്പോഴുള്ള കരച്ചിലിലേക്ക് മാറുന്ന പതിവ് കാഴ്ചക്കും നഗരത്തിലെ സ്‌കൂളുകള്‍ സാക്ഷ്യം വഹിച്ചു.

സ്‌കൂള്‍ ജീവിതമാദ്യമനുഭവിച്ചറിയാനെത്തുന്ന കുഞ്ഞുങ്ങള്‍ക്കായും, മധ്യവേനലവധിക്ക് ശേഷമെത്തുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ക്കായും വിപുലമായ സ്വീകരണമായിരുന്നു സ്‌കൂളുകളില്‍ ഒരുക്കിയിരുന്നത്. പുതിയ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ പാഠപുസ്തകങ്ങള്‍ക്കൊപ്പം സ്‌കൂള്‍ ബാഗുകളും, പഠനോപകരണങ്ങളും നല്‍കിയാണ് സ്‌കൂളുകള്‍ സ്വീകരിച്ചത്. മാര്‍ച്ച് 31ന് യാത്ര പറഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 3ന് തിരികെ സ്‌കൂളുകളിലെത്തിയപ്പോള്‍ ചുമരുകളില്‍ പെയിന്റടിച്ചും, മറ്റ് ആവശ്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും പുതിയൊരു പഠനാന്തരീക്ഷമാണ് ഓരോ സ്‌കൂളുകളും ഒരുക്കിയത്. ക്ലാസ് മുറികളിലെ ചുവരുകളില്‍ ചാര്‍ട്ട് പേപ്പറുകളിലും മറ്റും പാഠപുസ്തകങ്ങളിലെ ചിത്രങ്ങള്‍ വരച്ചും, കണക്കിലെ പട്ടികകള്‍ എഴുതി തയ്യാറാക്കിയുമാണ് അധ്യാപകര്‍ പുതിയ അധ്യായന വര്‍ഷത്തെയും, വിദ്യാര്‍ത്ഥികളെയും സ്വീകരിച്ചത്. നാളുകള്‍ക്ക് ശേഷം വീണ്ടും സജീവമായ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും, സുരക്ഷയും, കരുതലുമുറപ്പുവരുത്തിയിട്ടുണ്ട്.

Back to top button
error: Content is protected !!