സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളില്‍ സ്‌കൂള്‍ യൂണിഫോം വിതരണം നാളെ

കല്ലൂര്‍ക്കാട്: ജെസിഐയുടെ ആഭിമുഖ്യത്തിലുള്ള സ്‌കൂള്‍ യൂണിഫോം വിതരണം നാളെ നടത്തും.രാവിലെ 9.30ന് കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളിലെ 50 കുട്ടികള്‍ക്കാണ് യൂണിഫോം നല്‍കുന്നത്.സ്‌കൂള്‍ മാനേജര്‍ റവ.ഡോ.മാനുവല്‍ പിച്ചളക്കാട്ട്, പ്രധാനാധ്യാപിക അനിത ജി.നായര്‍,ഷീബ മാത്യു,ജെസിഐ കല്ലൂര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് ഡെയ്‌സണ്‍ ജെ. വട്ടക്കുഴി,സെക്രട്ടറി അജേഷ് ജോണ്‍,ചെയര്‍പേഴ്‌സണ്‍ ജെസ്‌ന ജിബിന്‍,ട്രഷറര്‍ നിക്സണ്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.

 

Back to top button
error: Content is protected !!