സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണം:സമസ്ത നിവേദനം നല്‍കി

മൂവാറ്റുപുഴ: കേരള സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിലെ വിവാദ വിഷയങ്ങള്‍ ഒഴിവാക്കുന്നതിന് ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന് നിവേദനം നല്‍കി. പാഠ്യപദ്ധതി പരിഷ്‌കരണത്തിലെ പല നിര്‍ദ്ദേശങ്ങളും ധാര്‍മിക സാമൂഹിക അന്തരീക്ഷത്തിന് കോട്ടം വരുത്തുന്നതും വളര്‍ന്നുവരുന്ന തലമുറയുടെ സാംസ്്കാരിക മൂല്യങ്ങള്‍ തകര്‍ക്കുന്നത് ആണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പാഠ്യപദ്ധതി പരിഷ്‌കരണത്തിലെ ഗുരുതരമായ പിഴവുകള്‍ ജനപ്രതിനിധികളെ ഉണര്‍ത്തുന്നതിനുള്ള സമസ്തയുടെ തീരുമാനപ്രകാരമാണ് നിവേദനം നല്‍കിയത്. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മൂവാറ്റുപുഴ ജനറല്‍ സെക്രട്ടറി സല്‍മാന്‍ ഫാരിസ് ഹുദവി വെന്നിയൂര്‍ നിവേദനം കൈമാറി. റൈഞ്ച് ഭാരവാഹികളായ മുഹമ്മദ് സിനാന്‍ വാഫി, ജനീസ് ഫൈസി, ജുബൈര്‍ ഹുദവി എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!