വേനൽക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി

രാമമംഗലം:രാമമംഗലം ഹൈസ്കൂൾ സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നാട്ടിലെ എല്ലാ കുട്ടികൾക്ക്മായി രാമമംഗലം ഹൈസ്കൂൾ ഗ്രൗണ്ടിൽ സൗജന്യ വേനൽക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി.ഫുട്ബോൾ വോളിബോൾ ഇനങ്ങളിൽ ആയി 150 തിൽ അധികം കുട്ടികൾ ആണ് വന്നു ചേർന്നിരിക്കുന്നത്.കുട്ടികൾക്ക് പ്രഭാത ഭക്ഷണം,യോഗ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വേണ്ടി പ്രത്യേക പരിശീലനവും ഒരുക്കിയിട്ടുണ്ട്.ഫുട്ബോൾ പരിശീലനത്തിന് AIFF ലൈസൻസ് കോച്ച് സാബു K A യും വോളിബോൾ പരിശീലനത്തിന് ബിജു ചക്രപാണി, മിതു രമണൻ എന്നിവർ നേതൃത്വം നൽകി വരുന്നു.രാവിലെ 6 മുതൽ 9.30 മണി വരെ ആണ് പരിശീലനം നടത്തുന്നത്.
ക്യാമ്പിൻ്റെ വിവിധ ദിവസങ്ങളിൽ പ്രശസ്ത വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന മോട്ടിവേഷൻ ട്രെയിനിംഗ് സെഷൻ നടത്തുന്നുണ്ടെന്ന് സ്കൂൾ കായിക പരിശീലകനും ക്യാമ്പ് കോർഡിനേറ്ററും ആയ ഷൈജി k ജേക്കബ് പറഞ്ഞു
ക്യാമ്പ് രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് ഇ പി ഉദ്ഘാടനം ചെയ്തു.PTA പ്രസിഡൻ്റ് T M തോമസിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ, ഷൈജി k ജേക്കബ്, സിന്ധു പീറ്റർ, അനൂബ് ജോൺ,ഹരികുമാർ,കുരിയാക്കോസ് T Y എന്നിവർ പങ്കെടുത്തു.തുടർന്ന് നടന്ന ദീപശിഖ പ്രയാണം രാമമംഗലം പോലീസ് സബ് ഇൻസ്പെക്ടർ രെഞ്ചുമോൾ C R ഫ്ലാഗ് ഓഫ് ചെയ്തു.

Back to top button
error: Content is protected !!