സ്കൂൾ രത്ന ദേശീയ അധ്യാപക പുരസ്കാരം അനൂബ് ജോണിന്

 

പിറവം:എറണാകുളം ജില്ലയിലെ പെരുമ്പാവൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ നവോത്ഥാന വിചക്ഷണരുടെ കൂട്ടായ്മ സ്കൂൾ അക്കാദമിയുടെ ഇ വർഷത്തെ സ്കൂൾ രത്ന ദേശീയ അധ്യാപക പുരസ്കാരം രാമമംഗലം ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ അനൂബ് ജോണിന്.പൊതു വിദ്യാലയ ശാക്തീകരണ പരിപാടിയുടെ ഭാഗമായി അധ്യാപകരുടെ സേവന പ്രവർത്തനങ്ങൾക്ക് ആണ് അവാർഡ് നൽകി വരുന്നത്. ഐ എസ് ഒ സർട്ടിഫിക്കേഷൻ ഉള്ള എൻ ജി ഒ വിവിധ സംസ്ഥാനങ്ങളിലെ അധ്യാപകരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി ആണ് പുരസ്കാരം നൽകുന്നത്.സ്കൂൾ അക്കാദമിക്ക് വേണ്ടി ഉത്തർപ്രദേശ് സബ്ദൽപൂർ ടീച്ചർ കോർഡിനേറ്റർ സ്മൃതി ചൗദരി ആണ് അവാർഡ് പ്രഖ്യാപിച്ചത്.എറണാകുളം ജില്ലയിലെ രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ കമ്മ്യൂണിറ്റി പോലീസ് ഓഫീസറും എസ് വി സി ജില്ല അധ്യാപക കോർഡിനേറ്ററും കൂടിയാണ്.ഭാര്യ മായ(നഴ്സ്)മക്കൾ എഫ്രോൺ, എസ്തേർ.

 

Back to top button
error: Content is protected !!