സ്കൂൾ ഒളിമ്പിക്സ്; ആദ്യ എഡിഷൻ ഈ വർഷം ഒക്ടോബറിൽ

തിരുവനന്തപുരം: പ്രഥമ സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ ആദ്യ എഡിഷന്‍ ഈ വര്‍ഷം ഒക്ടോബറില്‍ എറണാകുളത്ത് നടക്കും. ഒളിമ്പിക്‌സ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേരും. അതേസമയം, എറണാകുളം ജില്ലയില്‍ അത്ലറ്റിക്സും ഗെയിംസും ഒരുമിച്ച് നടത്താനാവുന്ന സ്റ്റേഡിയങ്ങള്‍ ഉണ്ടോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. നാലു വര്‍ഷത്തിലൊരിക്കലാണ് സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന രൂപത്തില്‍ കായികമേള നടത്തുക. ഒക്ടോബര്‍ 18 മുതല്‍ 22 വരെ എറണാകുളത്താണ് പ്രഥമ സ്‌കൂള്‍ ഒളിമ്പിക്‌സ് നടക്കുക. ഒളിമ്പിക്‌സ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാനായി ഉടന്‍തന്നെ ഉന്നതയോഗം ചേരുമെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത് എറണാകുളം ജില്ലയില്‍ ഒളിമ്പിക്‌സ് നടത്താനുള്ള വേദികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനുണ്ട്. നഗര ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മഹാരാജാസ് കോളേജ് ഗ്രൗണ്ട് തന്നെയാകും സര്‍ക്കാരിന്റെ പ്രഥമ പരിഗണന. സ്റ്റേഡിയത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ് . നിലവിലെ സിന്തറ്റിക് ട്രാക്ക് പൊളിച്ചുമാറ്റി പുതിയ സിന്തറ്റിക് ട്രാക്ക് ഒരുക്കുന്നതിന് മാസങ്ങള്‍ വേണ്ടി വന്നേക്കാം. സ്‌കൂള്‍ ഒളിമ്പിക്‌സിനായി പ്രഖ്യാപിച്ച തീയതിക്ക് മുന്‍പായി ഇത് പൂര്‍ത്തിയാവില്ല എന്നാണ് സൂചന. നിലവിലെ ട്രാക്കിലെ ടാറിങ് പൂര്‍ത്തിയായിട്ടുണ്ട് എന്നാല്‍ പ്രതികൂല കാലാവസ്ഥ മൂലം സിന്തറ്റിക് ട്രാക്ക് ആക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാവാത്ത സ്ഥിതിയാണ്. മൂന്ന് ലയര്‍ ഉള്ള സിന്തറ്റിക് ട്രാക്കിന്റെ ജോലികള്‍ക്കായി മഴ പൂര്‍ണമായി മാറി വെയില്‍ തെളിയേണ്ടതുണ്ട്.

 

Back to top button
error: Content is protected !!