സ്കൂൾ ഹെൽത്ത് ക്യാമ്പ് “കിരണം 2023” നടത്തി

 

കോലഞ്ചേരി :എം.ഓ.എസ്. സി. നഴ്സിംഗ് കോളേജ് കോലഞ്ചേരി, ഇന്ത്യൻ റെഡ് ക്രോസ്സ്
സൊസൈറ്റി കോലഞ്ചേരി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ
ഗവണ്മെന്റ് എൽ. പി. സ്കൂൾ പാങ്കോട് ൽ സ്കൂൾ ഹെൽത്ത് ക്യാമ്പ് നടത്തി.
മെഡിക്കൽ ക്യാമ്പിൽ ദന്തവിഭാഗം, നേത്ര വിഭാഗം, ചർമ്മ വിഭാഗം,
കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം എന്നി സേവനങ്ങൾ ലഭ്യമാക്കി. ഗവണ്മെന്റ്
എൽ.പി.സ്കൂൾ പ്രധാന അദ്ധ്യാപിക എൽസി. പി. സി. ക്യാമ്പ്ഉദ്ഘാടനം ചെയ്തു.ഐക്കരനാട് പഞ്ചായത്ത് പന്ത്രാണ്ടം വാർഡിലെ
മെമ്പർ ശ്രീജ സന്തോഷ് ഹെൽത്ത് എക്സിബിഷൻ ഉത് ഘാടനം ചെയ്തു.
എം. ഓ. എസ്. സി.നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഷീല ഷേണായി എൻ.
എ, ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി കോലഞ്ചേരി ഡിവിഷൻ ചെയർമാൻ
രഞ്ജിത്ത് പോൾ , പി. ടി. എ. പ്രസിഡന്റ് ശ്രീ ജയൻ കെ ടീ, ഡോ. പ്രീതി
ജവഹർ, ലിൻസി ഐസക്, ദീപക്.കെ നായർ, ബിനു ജോൺ എന്നിവർ
ആശംസകൾ അർപ്പിച്ചു. തുടർന്ന് വൈവിധ്യമാർന്ന ദൃശ്യ വിസ്മയങ്ങൾ സ്കൂൾ
കുട്ടികൾക്കായ് കാഴ്ചവച്ചു

Back to top button
error: Content is protected !!