സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം: ഏഴ് കുട്ടികള്‍ക്ക് പരിക്ക്

കൂത്താട്ടുകുളം : സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് കുട്ടികൾക്ക് പരിക്ക്. ഇലഞ്ഞി സെന്റ്‌ ഫിലോമിനാസ്‌ പബ്ലിക് സ്കൂളിന്റെ ബസാണ് നിയന്ത്രണം വിട്ട്‌ മറിഞ്ഞത്. ഇന്ന് വൈകുന്നേരം 4.45 ഓടെ പെരുമ്പടവത്തുവച്ച് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം. എബനേസർ എൻ ബിനു (8) നടുക്കുടിലിൽ ഇലഞ്ഞി, അന്ന ജോൺസ് (7) പൊന്നാട്ട് തിരുമാറാടി, ജോവാന ആൻ ജെനീഷ് (9) മുളക്കുളം വടക്കേക്കര, കൃഷ്ണ ജെ. മനോ (15) നാമക്കുഴി, ജെ. വരദ (17) ആനന്ദ ഭവൻ ഇലഞ്ഞി, ദേവ് കിഷൻ (12) ആനന്ദ ഭവൻ ഇലഞ്ഞി, പി.കെ.ജയശ്രീ (46) ആനന്ദ് ഭവൻ ഇലഞ്ഞി എന്നിവർക്കാണ് പരിക്കേറ്റത്.

അപകട സമയം ബസിൽ 20 ൽ അധികം കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ ഏഴു പേരെയും പിറവം ജെ എം പി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ ദേവ് കിഷനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ കൈക്കു൦ പൊട്ടൽ ഉണ്ട്‌. ആരുടേയും നില ഗുരുതരമല്ല. ബസിന്റെ കാലപ്പഴക്കവും തേഞ്ഞുതീർന്ന ടയറുകളുമാണ് അപകടകാരണമെന്നാണ് ആരോപണ൦.

Back to top button
error: Content is protected !!