യെസ് ടു ആര്‍ട്‌സ് നോ ടു ഡ്രഗ്‌സ് ക്യാമ്പയിനുമായി എസ്.പി.സി

രാമമംഗലം: വര്‍ദ്ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിന് എതിരെ യെസ് ടു ആര്‍ട്‌സ് നോ ടു ഡ്രഗ്‌സ് ബോധവല്‍ക്കരണ ക്യാമ്പയിനുമായി രാമമംഗലം ഹൈസ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി ബോധവല്‍ക്കരണ യജ്ഞത്തിന്റെ ഭാഗമായിയാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂള്‍ യുവജനോത്സവ വേദിയില്‍ ലഹരിക്കെതിരെ നോ പറഞ്ഞു കലയില്‍ ലഹരി കണ്ടെത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തുകയാണ് ഇവിടുത്തെ 700 ല്‍ പരം കുട്ടികള്‍ പങ്കെടുത്തു. രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ജോര്‍ജ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ അജിത്ത് കല്ലൂര്‍ അധ്യക്ഷനായ പരിപാടിയില്‍ ഹെഡ്മാസ്റ്റര്‍ മണി പി കൃഷ്ണന്‍, പിടിഎ പ്രസിഡന്റ് ടി.എം തോമസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായാ അനൂബ് ജോണ്‍,സ്മിത കെ വിജയന്‍, അജീഷ് എന്‍.എ, ലത,ഹരിഷ് ആര്‍ നമ്പൂതിരിപ്പാട്,എസ്.ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. സിഗ്‌നേച്ചര്‍ ക്യാമ്പയിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ എല്ലാ കുട്ടികളും ഒപ്പിട്ടു. എസ് പി സി യുടെ നേതൃത്വത്തില്‍ എസ് പി സി നിലവില്‍ ഇല്ലാത്ത സമീപത്തെ 5 സ്‌കൂളുകളില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും.

Back to top button
error: Content is protected !!