സെ നോ ടു ഡ്രഗ്‌സ് യെസ് ടു ഫുട്‌ബോള്‍ കാംപയിനുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ്

രാമമംഗലം: സെ നോ ടു ഡ്രഗ്‌സ് യെസ് ടു ഫുട്‌ബോള്‍ കാംപയിനുമായി രാമമംഗലം ഹൈസ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍. കുട്ടികളുടെ ഇടയില്‍ ലഹരിയുടെ ഉപയോഗം കൂടിയിരിക്കുന്ന സാഹചര്യത്തില്‍ കുട്ടി പോലീസിന്റെ കാമ്പയിന് പ്രസക്തി കൂടിയിരിക്കുകയാണ്. ലഹരി ഉപയോഗിക്കരുത് പകരം ഫുട്‌ബോളില്‍ ലഹരി കണ്ടെത്തി കായിക ശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത് എന്ന് ഹെഡ്മാസ്റ്റര്‍ മണി പി കൃഷ്ണന്‍ പറഞ്ഞു. കാമ്പയിന്‍ പുത്തന്‍കുരിശ് ഡിവൈഎസ്പി അജയ്‌നാഥ് ഏ ഉദ്ഘാടനം ചെയ്തു.രാമമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് വി, ഹെഡ്മാസ്റ്റര്‍ മണി പി കൃഷ്ണന്‍, പിറ്റിഎ പ്രസിഡന്റ് ടി എം തോമസ്,കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ അനൂബ് ജോണ്‍,കായിക അധ്യാപകന്‍ ഷൈജി സ ജേക്കബ്, സ്മിത സ വിജയന്‍ എന്നിവര്‍ പങ്കെടുത്തു. ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി വിവിധ സ്‌കൂളുകള്‍ ഉള്‍പ്പെടുത്തി ഫുട്‌ബോള്‍ മത്സരങ്ങള്‍, കൂട്ട ഓട്ടം,സൈക്കിള്‍ റാലി ഉള്‍പ്പടെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു നടത്തുമെന്ന് സി പി ഒ അനൂബ് ജോണ്‍ അറിയിച്ചു.

 

Back to top button
error: Content is protected !!