സംസ്ഥാനത്തെ സ്കൂളുകൾക്ക് ശനിയാഴ്ച (24.09.2022) പ്രവർത്തി ദിനം

തിരുവനന്തപുരം: വിദ്യാഭ്യാസ കലണ്ടർ പ്രകാരം, സംസ്ഥാനത്തെ സ്കൂളുകൾക്ക് ശനിയാഴ്ച (24.09.2022) പ്രവൃത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. ശനിയാഴ്ച കൂടാതെ ഒക്ടോബർ 29, ഡിസംബർ 3 എന്നീ രണ്ട് ശനിയാഴ്ചകൾ കൂടി ഈ വർഷം പ്രവൃത്തിദിനമായിരിക്കും. എന്നാൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾക്ക് ഇത് ബാധകമല്ല.സംസ്ഥാനത്ത് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാലയങ്ങൾ എല്ലാം അടഞ്ഞു കിടക്കുകയാണ്. സർവകലാശാല പരീക്ഷകൾ അടക്കം മാറ്റിയിട്ടുമുണ്ട്.

Back to top button
error: Content is protected !!