എസ് വൈ എസ് മൂവാറ്റുപുഴ സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാതന്ത്ര്യദിന റാലിയും പൊതു സമ്മേളനവും

മൂവാറ്റുപുഴ: ബഹുസ്വരതയാണ് ഉറപ്പ് എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് മൂവാറ്റുപുഴ സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാതന്ത്ര്യദിന റാലിയും പൊതു സമ്മേളനവും പേഴയ്ക്കാപ്പിള്ളിയില്‍ നടന്നു. പുളിഞ്ചുവട് കവലയില്‍ നിന്ന് തുടങ്ങിയ സാതന്ത്ര്യദിന റാലി പേഴയ്ക്കാപ്പിള്ളി പായിപ്ര കവലയില്‍ സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് മൂവാറ്റുപുഴ സോണ്‍ പ്രസിഡന്റ് പി എ ബഷീര്‍ മാസ്റ്റര്‍ പെരുമറ്റം അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി ഉത്ഘാടനം ചെയ്തു. കേരള മുസ്ലീം ജമാഅത്ത് എറണാകുളം ജില്ലാ സെക്രട്ടറി എം പി അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി.പ്രൊഫസര്‍ അബ്ദുല്‍ അലി, ഡോ: അബ്ദുല്‍ റഷീദ് തൃശ്ശൂര്‍, നിയാസ് ഹാജി രണ്ടാര്‍, എം പി അബ്ദുല്‍ കരീം സഖാഫി, ഷാജഹാന്‍ സഖാഫി, സല്‍മാന്‍ സഖാഫി, സൈഫു റഹ്‌മാന്‍ അസ്ഹരി, അനസ് പുഴക്കര എന്നിവര്‍ പ്രസംഗിച്ചു.