വിശ്വജ്യോതി കോളജ് സംഘടിപ്പിച്ച സപ്തദിന സ്‌പെഷല്‍ ക്യാമ്പ് സമാപിച്ചു

വാഴക്കുളം: വിശ്വജ്യോതി കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ എന്‍എസ്എസ് വോളന്റിയേഴ്‌സ് ഇടുക്കി ഗവ. മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച സപ്തദിന സ്‌പെഷല്‍ ക്യാമ്പ് ധ്രുവ-2023 സമാപിച്ചു. നൂറോളം എന്‍എസ്എസ് വോളന്റിയേഴ്‌സ് ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി 130 എല്‍ഇഡി ട്യൂബ് ലൈറ്റുകള്‍ ആശുപത്രിയുടെ വിവിധ ബ്ലോക്കുകളിലായി സ്ഥാപിച്ചു. ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ ക്യാമ്പ് സന്ദര്‍ശിച്ച് സന്ദേശം നല്‍കി. രാകേഷ് ജോസ്, അപ്പു ജോണ്‍, ആന്‍ഡ്രൂസ് ജോസ്, അഭിനവ് പി. ജോര്‍ജ്, ഗാഥ അശോക്, എല്‍ദോ പീറ്റര്‍ റെജി, അക്ഷര ജോഷി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ക്യാമ്പ് വിജയകരമായി പൂര്‍ത്തിയാക്കി.

Back to top button
error: Content is protected !!