കാല്‍പന്തിന്റെ കലാശ പോരില്‍ രാമമംഗലത്തിന് അഭിമാനമായി അജയ് അലക്‌സ്

പിറവം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ താരമായി രാമമംഗലം സ്വദേശി. സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഫൈനല്‍ മത്സരത്തില്‍ കേരളത്തിന്റെ പ്രതിരോധ നിരയില്‍ രാമമംഗലം സ്വദേശി അജയ് അലക്‌സും. രാമമംഗലം ഹൈസ്‌കൂള്‍ മൈതാനത്ത് തട്ടാന്‍കുന്നേല്‍ ടി. വൈ കുരിയാക്കോസ് പരിശീലിപ്പിച്ച് തുടങ്ങിയ അജയ് അലക്‌സ് ബൈസാന്റിന്‍, പയ്യന്‍സ്, ഗോള്‍ഡന്‍ ത്രെഡ്‌സ് അങ്ങനെ വിവിധ ക്ലബുകളില്‍ കളിച്ച്, ഇടുക്കി ജില്ലാ ടീം, എം.ജി യൂണിവേഴ്‌സിറ്റി ടീം എന്നിവയിലൂടെ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് നാട്ടിലെ പുതുതലമുറക്ക് പ്രചോദനം ആയിരിക്കുന്നത്. രാമമംഗലം ഹൈസ്‌കൂള്‍ വേനല്‍ കാല കായിക പരിശീലനത്തില്‍ നിറ സാന്നിധ്യമായിരുന്നു അജയ് എന്ന് കായിക പരിശീലകന്‍ ഷൈജി കെ. ജേക്കബ്. സ്‌കൂളില്‍ നടന്ന് കൊണ്ടിരിക്കുന്ന കായിക ക്യാമ്പിലേക്ക് സന്തോഷ് ട്രോഫിയുമായി വരുന്നത് കാത്തിരിക്കുകയാണ് ഇവിടുത്തെ കുട്ടികളും പരിശീലകരും. രാമമംഗലം സെന്റ് ജേക്കബ്‌സ് പബ്ലിക് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസ ഘട്ടത്തില്‍ തന്നെ ഫുട്‌ബോള്‍ കളിയില്‍ താല്പര്യം കാണിച്ചിരുന്നു എന്ന് അവിടുത്തെ അന്നത്തെ അധ്യാപകര്‍ ആയ അനൂപ് ജോണ്‍, അനില്‍ ചാക്കോ എന്നിവര്‍ സാക്ഷ്യപ്പെടുത്തുന്നു. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ കാണുവാന്‍ പി.യു ജോസഫിന്റെയും കെ.ഇ ജോയിയുടെയും നേതൃത്വത്തില്‍ നാട്ടുകാര്‍ മഞ്ചേരിക്ക് പോയിരുന്നു. രാമമംഗലം തിരുനിലത്ത് തെക്കേവീട്ടില്‍ ടി.അലക്‌സാണ്ടറിന്റെയും ലിസിയുടെയും മൂത്തമകനാണ് അജയ്. ഇളയ മകന്‍ അഖില്‍.

Back to top button
error: Content is protected !!