സമീർ സിദ്ദീഖിയ്ക്ക് കർമ്മ ശ്രേയസ് ഉദ്യോഗ് പത്ര പുരസ്കാരം.

 

മൂവാറ്റുപുഴ:പത്തൊൻപതാമത് പ്രവാസി ഭാരതീയ ദിനാഘോഷത്തിൻ്റെ ഭാഗമായി പ്രവാസി ദിനത്തിൽ അധ്യാപന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കർമ്മ ശ്രേയസ് ഉദ്യോഗ് പത്ര പുരസ്കാരം ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂളിലെ അധ്യാപകനും നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറുമായ സമീർ സിദ്ദീഖി തിരുവനന്തപുരത്ത് വച്ച് നടന്ന സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽ നിന്നും ഏറ്റുവാങ്ങി.ഡപ്പൂട്ടി സ്പീക്കർ വി.ശശി, വനം വകുപ്പ് മന്ത്രി കെ.രാജു, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, കെ.സി ജോസഫ് എം.എൽ.എ, ഡപ്പ്യൂട്ടി മേയർ പി.കെ രാജു, ഒ.രാജഗോപാൽ എം.എൽ.എ, അഡ്വ.ഐ.ബി.സതീഷ് എം.എൽ.എ. ചലച്ചിത്ര താരം നെടുമുടി വേണു, എം.എം ഹസൻ, വി.സുരേന്ദ്രൻ പിള്ള, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ് ഫൈസൽ ഖാൻ, കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ.കെ.പി ജയചന്ദ്രൻ നായർ, പ്രവാസി ബന്ധു ഡോ.എസ് അഹമ്മദ് , ഫിറോസ് കുന്നംപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!