സമസ്ത സ്ഥാപകദിനം: മൂവാറ്റുപുഴയില്‍ പ്രകടനവുംപ്രഭാഷണവും നടത്തി എസ്‌വൈഎസ്

മൂവാറ്റുപുഴ: ഇസ്ലാമിക പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 99-ാമത് സ്ഥാപകദിനത്തില്‍ എസ്‌വൈഎസിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ സോണില്‍ പ്രകടനവും പ്രഭാഷണവും സംഘടിപ്പിച്ചു. പുന്നമറ്റം മഖാം സിയാറത്തോട് കൂടി ആരംഭിച്ച റാലി പെരുമറ്റത്ത് സമാപിച്ചു. 2026-ല്‍ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും നേതൃത്വത്തില്‍ വിവിധ പരിപാടികളാണ് നടന്നുവരുന്നത്. 70-ാം വാര്‍ഷികം ആഘോഷിക്കുന്ന എസ്‌വൈഎസ് പ്ലാറ്റിനം വര്‍ഷ പദ്ധതികളുടെ ഭാഗമായാണ് സമസ്തയുടെ സ്ഥാപകദിന പരിപാടികള്‍ സംഘടിപ്പിച്ചത്. പരിപാടി കേരള മുസ്ലീം ജമാഅത്ത് മൂവാറ്റുപുഴ സോണ്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഉമര്‍ രണ്ടാര്‍ ഉദ്ഘാടനം ചെയ്തു.എസ്‌വൈഎസ് സോണ്‍ പ്രസിഡന്റ് ഷാജഹാന്‍ സഖാഫി പേഴയക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. സമസ്ത, കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എം.എ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്എസ്എഫ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!