സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയില്‍; സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ചതിന്റെ പേരില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് തിരികെയെത്തി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. മുന്‍പ് കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെ അദ്ദേഹത്തിന് ലഭിച്ചേക്കും. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു. കെപിസിസി ഇന്ന് കരിദിനമായി ആചരിക്കുകയാണ്. ബിജെപി ഭരണഘടന സംരക്ഷണ ദിനമായും പ്രതിഷേധം സംഘടിപ്പിച്ചു.

 

Back to top button
error: Content is protected !!