ശബരി റെയിൽവേ; കേന്ദ്ര നിലപാടിൽ വ്യക്തതയില്ല:- ഡീൻ കുര്യാക്കോസ് എം.പി.

 

മൂവാറ്റുപുഴ: അങ്കമാലി-ശബരി റെയിൽവേ പദ്ധതി സംബന്ധിച്ച് മന്ത്രി പീയൂഷ് ഗോയലിനെ നേരിട്ട് കണ്ട് ചർച്ച നടത്തിയതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. പദ്ധതി ചിലവിൻറെ പകുതി സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര ആവശ്യം അംഗീകരിച്ച കേരളത്തിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും, എന്നാൽ കേരളം മുൻപോട്ടു വച്ചിട്ടുള്ള പുതിയ നിർദ്ദേശങ്ങൾ വിശദമായ പഠനത്തിനായി വച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. അതിനാൽ കൂടുതൽ ചർച്ചകൾ വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. നേരത്തേ പദ്ധതി ചിലവിന്റെ പകുതി വിഹിതം നൽകി നിരുപാധികമായുള്ള സഹകരണമാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. അങ്കമാലി- ശബരി റയിൽവേക്കായി കേരളം പദ്ധതി ചിലവിന്റെ പകുതി തുക നൽകാമെന്ന് തീരുമാനിച്ച് അറിയിച്ചിട്ടും ഇത് സംബന്ധിച്ച് ബജറ്റിൽ യാതൊരു പ്രഖ്യാപനവും ഉണ്ടാകാത്തത്തത് പ്രതിഷേധാർഹമാണെന്നും 22 വർഷമായി പദ്ധതിക്കായി കാത്തിരിക്കുന്ന ജനങ്ങളോടും പദ്ധതിക്കായി സ്ഥലം വിട്ട് നൽകിയ ഭൂഉടമകളോടുമുള്ള വെല്ലുവിളിയാണെന്നും ഈ വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കുമെന്നും എം.പി. കൂട്ടിച്ചേർത്തു.

Back to top button
error: Content is protected !!