എസ്. എന്‍.ഡി.പി.യോഗം കടാതി ശാഖയുടെ ഗുരുസ്മൃതി യൂണിറ്റ് കുടുംബയോഗം നടത്തി

മൂവാറ്റുപുഴ: എസ്. എന്‍.ഡി.പി.യോഗം കടാതി ശാഖയുടെ ഗുരുസ്മൃതി യൂണിറ്റ് കുടുംബയോഗം നടത്തി. ആനിത്തൊട്ടിയില്‍ അനീഷിന്റെ വസതിയില്‍ ചേര്‍ന്ന യോഗം ശാഖാ പ്രസിഡന്റ് ഷാജി.കെ.എസ് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി എം.എസ് ഷാജി അധ്യക്ഷത വഹിച്ചു.പ്രീണ അനീഷ് ദീപാര്‍പ്പണം നടത്തി. യോഗത്തില്‍ ശാഖാ വൈസ് പ്രസിഡന്റ് അഡ്വ. ദിലീപ് .എസ് കല്ലാര്‍ മുഖ്യപ്രഭാഷണം നടത്തി. ശോഭന വിദ്യാധരന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. വനിതാ സംഘം യൂണിയന്‍ പ്രതിനിധി ഷൈല പ്രതാപചന്ദ്രന്‍, യൂണിയന്‍ കമ്മിറ്റിയംഗം ഏ.സി. പ്രതാപചന്ദ്രന്‍, അനീഷ്, ശാഖാ കമ്മിറ്റിയംഗം ബിനുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!