റൂറല്‍ ജില്ലാ പോലീസ് ഫുട്‌ബോള്‍ മത്സരം: പെരുമ്പാവൂര്‍ സബ്ഡിവിഷന്‍ ജേതാക്കളായി

 

ആലുവ: ആലുവയില്‍ നടന്ന റൂറല്‍ ജില്ലാ പോലീസ് ഫുട്‌ബോള്‍ മത്സരത്തില്‍ പെരുമ്പാവൂര്‍ സബ് ഡിവിഷന്‍ ജേതാക്കളായി. എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഡി.എച്ച്.ക്യു കളമശ്ശേരിയേയാണ് പരാജയപ്പെടുത്തിയത്. പെരുമ്പാവൂര്‍ സബ് ഡിവിഷനിലെ ടി.എ.അഫ്‌സല്‍ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ഏ.പി രാജീവാണ് മികച്ച ഗോള്‍കീപ്പര്‍. ഫുട്‌ബോള്‍ താരം എം.എം.ജേക്കബ്ബ് അഡീഷണല്‍ എസ്.പി ടി.ബിജി ജോര്‍ജ് തുടങ്ങിയവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ഡി.വൈ.എസ്.പി പി.കെ.ശിവന്‍ കുട്ടി, എസ്.എച്ച്.ഒ മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റൂറല്‍ ജില്ലയിലെ എട്ട് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.

 

Back to top button
error: Content is protected !!