റൂറല്‍ ജില്ലാ പോലീസിന്റെ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നടത്തി

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നടന്ന റൂറല്‍ ജില്ലാ പോലീസിന്റെ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ ക്രൈംബ്രാഞ്ച് എസ്.പി എം.ജെ സോജന്‍ ഉദ്ഘാടനം
ചെയ്തു. അഡീഷണല്‍ എസ്.പി ടി.ബിജി ജോര്‍ജ് ട്രോഫികള്‍ വിതരണം ചെയ്തു. ഡിവൈഎസ്പി എസ്.മുഹമ്മദ് റിയാസ് ചടങ്ങില്‍
സന്നിഹിതനായിരുന്നു. നാല്‍പ്പത്തിയഞ്ച് വയസിന് മുകളിലുള്ളവരുടെ കാറ്റഗറിയില്‍ കെ.കെ സുനില്‍കുമാര്‍ , മനോജ് (ഡി പി സി എച്ച് ക്യു)
സഖ്യം ജേതാക്കളായി. എം.ജെ. സോജന്‍ , സിബി ടോം (സി.ബി.സി.ഐ.ഡി) ടീം റണ്ണറപ്പായി. പുരുഷന്മാരുടെ പൊതുവിഭാഗത്തില്‍ പി.എസ്.ഐനീഷ്, ശരത് കുമാര്‍ ടീം (ഡി.പി.സി എച്ച്ക്യു) ഒന്നാം സ്ഥാനവും, ഹാരിസ്, സാബിര്‍ (മൂവാറ്റുപുഴ
സബ്‌സിഡിവിഷന്‍) രണ്ടാം സ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ ഐസി മോള്‍ , പ്രതീക്ഷ (പുത്തന്‍കുരിശ് സബ് ഡിവിഷന്‍) സഖ്യം
ജേതാക്കളായി. സിന്ധു, പ്രസീല (സിബിസിഐഡി) ടീമിനാണ് രണ്ടാം സ്ഥാനം.

 

Back to top button
error: Content is protected !!