ലഹരി വസ്തുക്കൾക്കെതിരെ പ്രതിരോധം തീർക്കാൻ റൂറൽ ജില്ലാ പോലീസ്.

 

 

 

 

കൊച്ചി :ലഹരി വസ്തുക്കൾക്കെതിരെ പ്രതിരോധം തീർക്കാൻ ജില്ലയിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് ബോധവത്ക്കരണ പരിപാടികളുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഈ മാസം 15- മുതൽ 26 വരെ നീണ്ടു നിൽക്കുന്ന “പ്രമുക്തി” എന്ന പേരിൽ വിവിധ പരിപാടികളാണ് നടത്തുന്നത്. ജില്ലയിലെ 275 ൽപരം സ്ക്കൂളുകളിലെയും കോളേജുകളിലെയും ഒന്നരലക്ഷത്തിലധികം വിദ്യാർഥികളും, സ്റ്റാഫും ഇതിൽ പങ്കാളികളാവും. ഇതൊടനുബന്ധിച്ച് എല്ലാ പോലീസ് സ്‌റ്റേഷൻ പരിധിയിലും സ്റ്റേഷൻ എസ്.എച്ച്.ഒ മാരുടെ നേതൃത്വത്തിൽ 15 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ഓട്ടോ, ടാക്സി ഡ്രൈവർമാർ, കുടംബശ്രീ, ആശാ വർക്കർമാർ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, എൻ.ജി.ഒ കള്‍, വിദ്യാർത്ഥികൾ, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ, പൊതു പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ തുടങ്ങി വിവിധ മേഖലയിലുള്ളവർക്കായി ബോധവത്ക്കരണ പരിപാടികൾ നടത്തും. വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ പോസ്റ്റർ രചന, കാർട്ടൂൺ, ക്വിസ്, ഉപന്യാസ രചന എന്നീ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ 16 ന് രാവിലെ പത്ത് മണിക്ക് എല്ലാ സ്കൂളുകളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ ഓൺ ലൈനായി നടത്തും. 25 ന് രാവിലെ ഏഴ് മണിക്ക് നെടുമ്പാശ്ശേരി എയർ പോർട്ടിൽ നിന്നും ആരംഭിച്ച് അത്താണി, എയർപോർട്ട് ജംഗ്‌ഷൻ, ആലുവ ബൈപ്പാസ്, ബാങ്ക് ജംഗ്ഷൻ. പമ്പ് ജംഗ്ഷൻ, തോട്ടുമുഖം, എടയപ്പുറം, കൊച്ചിൻ ബാങ്ക്, ഡി.പി.ഒ ജംഗ്‌ഷൻ, കാരോത്തുകുഴി, പുളിഞ്ചോട്, ബൈപ്പാസ് വഴി മെട്രോ സ്റ്റേഷൻ പരിസരത്ത് അവസാനിക്കുന്ന വിധം ലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തും. 26 ന് രാവിലെ പത്തിന് പെരുമ്പാവൂരിൽ വച്ച് റൂറൽ ജില്ലയിലെ എല്ലാ സ്കൂളുകളിലെയും പി.റ്റി.എ പ്രതിനിധികൾക്കായി ബോധവത്ക്കരണ ക്ലാസ്സും നടത്തുന്നുണ്ട്.

Back to top button
error: Content is protected !!