പോലീസിന്റെ പ്രത്യേക പരിശോധന: 61 പേർ അറസ്റ്റിൽ

മൂവാറ്റുപുഴ: റൂറൽ ജില്ലയിൽ പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ മയക്കുമരുന്ന് നിരോധന നിയമം, അബ്കാരി നിയമം, നിരോധിത പുകയില ഉത്പന്ന നിയമം എന്നിവ പ്രകാരം 128 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് പെറ്റി കേസുകൾ ഉൾപ്പെടെ 581 ഉം അനധികൃത മണൽ കടത്ത്മായി ബന്ധപ്പെട്ട് 13 കേസുകളും രജിസ്റ്റർ ചെയ്തു. അമ്പേഷണത്തിലിരിക്കുന്ന കേസുകളിൽ പ്രതികളായവർ, ദീർഘകാലമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ, ശിക്ഷിക്കപ്പെട്ട കേസുകളിലെ പ്രതികൾ, എന്നിവരുൾപ്പെടെ 61 പേരെ അറസ്റ്റ് ചെയ്തു. കാപ്പാ നിയമപ്രകാരം വിവിധ വകുപ്പുകളിലായി 15 പേർക്കെതിരെ നടപടികൾ സ്വീകരിച്ചു. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് 5 കേസുകളാണ് രജിസ്റ്റർ ചെയ്തത്. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവർ, മുൻകാല കുറ്റവാളികൾ എന്നിവരുടെ വീടുകളിലും, ലോഡ്ജുകൾ, ട്രെയിനുകൾ, സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങൾ എന്നിവടങ്ങളിലും പരിശോധനകൾ നടത്തി.ജില്ലയിലെ 5 സബ് ഡിവഷനുകളിൽ 34 സ്റ്റേഷനുകളിലായി പ്രത്യേകം സംഘങ്ങളായി തിരിഞ്ഞായിരുന്നു റെയ്ഡ് .റേഞ്ച് ഡി.ഐ.ജി ഡോ. എ.ശ്രീനിവാസിന്‍റെ നിർദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു കോംബിംഗ് ഓപ്പറേഷൻ നടത്തിയത്.

Back to top button
error: Content is protected !!