കൊപ്ര ഉണക്കുന്ന കെട്ടിടത്തിന് തീ പിടിച്ച് 50,000 രൂപയുടെ നാശനഷ്ടം

മൂവാറ്റുപുഴ: കൊപ്ര ഉണക്കുന്ന കെട്ടിടത്തിന് തീ പിടിച്ച് അപകടം. പെരുമ്പല്ലൂര്‍ പുത്തന്‍പുരയില്‍ മാധവന്‍ പി.കെയുടെ 200 സ്‌ക്വ.ഫീഓളം വരുന്ന കൊപ്ര ഉണക്കാന്‍ ഉപയോഗിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. ഞായറാഴ്ച രാത്രി 9.15ഓടെയാണ് അപകടമുണ്ടായത്. തീ പിടുത്തത്തില്‍ 50,000 രൂപയുടെ നാശനഷ്ടമുണ്ടയി. വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ അഗ്‌നിശമന സേനയാണ് തീ അണച്ചത്. കൊപ്ര ഉണക്കുന്നതിനായി പുകച്ചപ്പോള്‍ തീ പടര്‍ന്ന് പിടിച്ചതാണ് അപകടത്തിന് കാരണമെന്ന് അഗ്‌നിശമന സേനാ ഉദ്യോഗസ്തര്‍ പറഞ്ഞു. മൂഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തില്‍ രതീഷ് കുമാര്‍, അനീഷ് ആര്‍, ഷെമീര്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ്തീഅണച്ചത്.

Back to top button
error: Content is protected !!