പട്ടിമറ്റം പാങ്കോടിന് സമീപം റബ്ബര്‍ തോട്ടത്തിന് തീപിടിച്ച് അപകടം

കോലഞ്ചേരി: പട്ടിമറ്റം പാങ്കോടിന് സമീപം റബ്ബര്‍ തോട്ടത്തിന് തീപിടിച്ച് അപകടം. ജോണി എന്നയാളുടെ 5ഏക്കറോളം റബ്ബര്‍ തോട്ടത്തിലെ അടിക്കാടിനും പുല്ലിനുമാണ് ഇന്ന് വൈകിട്ട് 4ഓടെ തീ പിടിച്ചത്. പട്ടിമറ്റം അഗ്‌നി രക്ഷാനിലയം സ്റ്റേഷന്‍ ഓഫീസര്‍ എന്‍.എച്ച്.അസൈനാരുടെ നേതൃതത്തില്‍ സേനാംഗങ്ങളായ എ .ആര്‍.ജയരാജ്, സി.എസ്.അനില്‍കുമാര്‍, പി.വൈഷമീര്‍, എം.എസ്.മിഥുന്‍, എസ്.അഖില്‍ എന്നിവര്‍ ചേര്‍ന്ന് ഒരു മണിക്കൂര്‍ കൊണ്ട് തീ പൂര്‍ണ്ണമായും അണച്ചു.

 

Back to top button
error: Content is protected !!