റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനെ പണ്ടപ്പിള്ളി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി.

 

ആരക്കുഴ :പണ്ടപ്പിള്ളി കനാലിൽ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ(12-02-2021) രാത്രിയാണ് സംഭവം.പണ്ടപ്പിള്ളി സ്വദേശിയായ പുതിയകുന്നേൽ ജോസ് (56)നെയാണ് മരിച്ച നിലയിൽ കനാലിൽ നിന്നും കണ്ടെത്തിയത്.ഇന്നലെ രാത്രി പത്തോടെ വീടിന് സമീപത്തെ കനാലിൽ നായയെ കുളിപ്പിക്കാൻ പോയതായിരുന്നു ജോസ് .ഏറെനേരം കഴിഞ്ഞു നായ നനഞ്ഞ നിലയിൽ തിരികെ വീട്ടിൽ എത്തിയിട്ടും ജോസിനെ കാണാത്തത്തിനാൽ വീട്ടുകാരും,അയൽവാസികളും അന്വേഷിച്ചിറങ്ങി.കനാലിനു സമീപം തെളിഞ്ഞനിലയിൽ ടോർച്ചു കണ്ടതോടെ കനാലിൽ വീണതാകാം എന്ന സംശയം ഉയർന്നു.തുടർന്ന് അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ പണ്ടപ്പിള്ളി മാർക്കറ്റിനു സമീപമുള്ള കനാൽ വെള്ളം തിരിച്ചുവിടുന്ന ഭാഗത്ത് കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.അഗ്നിശമന സേനയുടെ സഹായത്തോടെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരേതൻ മിലിറ്ററിയിൽ നിന്ന് വിരമിച്ച ശേഷം തൃപ്പൂണിത്തുറയിൽ റെയിൽവേയിൽ ജീവനക്കാരനായിരുന്നു.
ഭാര്യ: ലിസി
മക്കൾ:പ്രിയ (ബംഗളുരു), ലിനി, ജോയെൽ (പ്ലസ് ടു വിദ്യാർത്ഥി, ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ, മരങ്ങാട്ടുപിള്ളി )

മരുമകൻ :വർഗീസ് (ബംഗളുരു)

 

o

Back to top button
error: Content is protected !!