175 ഓളം ലാപ്പ്‌ടോപ്പുകള്‍ തട്ടിയെടുത്ത കേസില്‍ ഇറിഗേഷന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍: നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്‌ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസില്‍ ഇറിഗേഷന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഒക്കല്‍ വല്ലം പണിക്കരുകുടി അന്‍സിഫ് മൊയ്തീന്‍ (30) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെരിയാര്‍ വാലി ഇറിഗേഷന്‍ പ്രൊജക്ടിലെ സ്റ്റോര്‍ കീപ്പറാണ് അന്‍സിഫ് മൊയ്തീന്‍. ഇറിഗേഷന്‍ പ്രൊജക്ടിന്റെ ആവശ്യത്തിലേക്കാണെന്ന വ്യാജേന നെറ്റ് ലോഗ് സൊലൂഷന്‍ എന്ന സ്ഥാപനത്തില്‍ നിന്ന് 175 ഓളം ലാപ്പ്‌ടോപ്പുകള്‍ കൊട്ടേഷന്‍ പ്രകാരം ക്രെഡിറ്റ് സംവിധാനത്തില്‍ വാങ്ങുകയും, തുടര്‍ന്ന് പണം നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. പെരിയാര്‍ വാലിയുടെ പെരുമ്പാവൂര്‍ ഓഫീസില്‍ ലാപ്പ്‌ടോപ്പുകള്‍ ഇറക്കിവച്ച ശേഷം വീട്ടിലേക്ക് കടത്തുകയായിരുന്നു. സ്വന്തം ആവശ്യത്തിനെന്നാണ് അവിടത്തെ ഉദ്യോഗസ്ഥരെ വിശ്വസിപ്പിച്ചിരുന്നത്. ക്വാറി ലൈസന്‍സ് കിട്ടുന്നതിനായി വ്യാജരേഖ ചമച്ച കേസിലും ഇയാള്‍ കൂട്ടു പ്രതിയാണ്. ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത് , എസ്.ഐ ജോസി എം ജോണ്‍സന്‍ , എ.എസ്.ഐ മാരായ ജയചന്ദ്രന്‍, സിനില്‍ കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Back to top button
error: Content is protected !!