കവർച്ചാ സംഘത്തെ പിടികൂടി.

 

മൂവാറ്റുപുഴ: കവർച്ചാ സംഘത്തെ പോലീസ് പിടികൂടി. മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ വഴിയിൽവെച്ച് മധ്യവയസ്കനെ തടഞ്ഞുനിർത്തി ദേഹോപദ്രവം ഏൽപ്പിച്ച ശേഷം പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിലെ പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടു കൂടിയാണ് സംഭവം നടക്കുന്നത്.കുമളി പാഴൂർ വീട്ടിൽ തോമസ് (32),പൊൻകുന്നം കോക്കപ്പള്ളി വീട്ടിൽ രാകേഷ് (31),പൊൻകുന്നം അമ്പാട്ട് വീട്ടിൽ ജിജോ ജോൺ (34) എന്നിവരെയാണ് സബ് ഇൻസ്പെക്ടർ വി.കെ. ശശി കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: Content is protected !!