അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തി റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ൾ

മൂവാറ്റുപുഴ: പ്രസ്‌ക്ലബ്ബ് കെട്ടിത്തിന് പിന്‍വശത്തെ റോഡിന് സമീപം നില്‍ക്കുന്ന മരങ്ങള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന വലിയ പാഴ്മരം ഏതുനിമിഷവും മറിഞ്ഞ് വീഴാവുന്ന നിലയിലാണ്. വര്‍ഷങ്ങള്‍ പഴക്കംചെന്ന പാഴ്മരം മറിഞ്ഞു വീണാല്‍ വന്‍ അപകടമാണ് ഉണ്ടാകുക. മൂവാറ്റുപുഴ സ്റ്റേഡിയത്തോട് ചേര്‍ന്ന സ്ഥലമായതിനാല്‍ ഇവിടെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനും സൗകര്യമുണ്ട്. നിരവധിപേര്‍ കാല്‍നടയായും ഇതേ റോഡിലൂടെ ഇരുഭാഗത്തേക്കും സഞ്ചരിക്കാറുണ്ട്. മരത്തിനോട് സമീപത്തു കൂടി വൈദ്യുതി ലൈനും പോകുന്നുണ്ട്. മഴക്കാലമായതോടെ മരത്തിന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചുപോയതിനാല്‍ ബലക്ഷയം വന്നിട്ടുണ്ടെന്നും പറയുന്നു. കാലവര്‍ഷത്തോടൊപ്പം വീശിയടിക്കുന്ന കാറ്റില്‍ ഈ പാഴ്മരം ആടിയുലയുന്നത് കാണുന്ന സമീപവാസികള്‍ ആശങ്കയിലാണ്. കാലാകാലങ്ങളില്‍ മരങ്ങളുടെ ശിഖരം മുറിച്ചുമാറ്റാത്തതാണ് മരം വളര്‍ന്ന് പന്തലിക്കാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നിരവധി മരങ്ങളാണ് പ്രദേശത്ത് അപകടകരമാംവിധം വളര്‍ന്നു നില്‍ക്കുന്നത്. മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റിയാല്‍ തല്‍ക്കാലം അപകടഭീഷണി ഒഴിവാക്കാം. പൊതുമരാമത്തുവകുപ്പോ നഗരസഭയോ അടിയന്തരമായി വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Back to top button
error: Content is protected !!