റോഡില്‍ ജല അതോറിറ്റി പൈപ്പ് സ്ഥാപിയ്ക്കാന്‍ കുഴിച്ച ഭാഗങ്ങളില്‍ ടാറിംഗ് നടത്താത്തത് അപകട ഭീഷണിയുയര്‍ത്തുന്നു.

.

 

 

മൂവാറ്റുപുഴ : റോഡില്‍ ജല അതോറിറ്റി പൈപ്പ് സ്ഥാപിയ്ക്കാന്‍ കുഴിച്ച ഭാഗങ്ങളില്‍ ടാറിംഗ് നടത്താത്തത് അപകട ഭീഷണിയുയര്‍ത്തുന്നു. പിറവം – മൂവാറ്റുപുഴ റൂട്ടില്‍ നോര്‍ത്ത് മാറാടി മുതല്‍ പഞ്ചായത്ത്പടി വരെ 15ഓളം ഇടങ്ങളിലാണ് ജല ജീവന്‍ പദ്ധതി പ്രകാരം റോഡിന് കുറുകെ കുഴിച്ച് പൈപ്പ് സ്ഥാപിച്ച് ടാറിംഗ് നടത്താതിരിക്കുന്നത്. ഇവിടെ മണ്ണിട്ടു നികത്തിയത് ഇളകിയതിനാല്‍ അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഉടന്‍ ടാറിംഗ് നടത്താമെന്ന് അറിയിച്ചാണ് റോഡ് കുഴിച്ചതെന്നും എന്നാല്‍ രണ്ട് മാസം കഴിഞ്ഞിട്ടും ടാറിംഗ് നടത്തിയിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

 

ഫോട്ടോ ……………

പിറവം – മൂവാറ്റുപുഴ റൂട്ടില്‍ മാറാടി തൈക്കാവ് കവലയ്ക്ക് സമീപം പൈപ്പ് ലൈന്‍ സ്ഥാപിക്കുവാന്‍ റോഡ് കുഴിച്ച ഭാഗം.

Back to top button
error: Content is protected !!