തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നഗരത്തിൽ തുടക്കമിട്ട് എൽ ഡി എഫിന്റെ റോഡ് ഷോ

 

മൂവാറ്റുപുഴ : എൽ ഡി എഫ് സ്ഥാനാർഥി എൽദോ എബ്രഹാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് നഗരത്തിൽ റോഡ് ഷോ നടത്തി. കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപത്ത് നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുടങ്ങിയ റോഡ് ഷോ പി. ഒ ജംഗ്ഷൻ, കച്ചേരിത്താഴം, നെഹ്റു പാർക്ക് ചുറ്റി ചാലിക്കടവ് ജംഗ്ഷനിൽ സമാപിച്ചു. മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിയ വികസന നേട്ടങ്ങളുടെ തുടർച്ചയായി വോട്ട് അഭ്യർത്ഥിച്ചു കൊണ്ടായിരുന്നു റോഡ് ഷോ. തുടർന്ന് ചേർന്ന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി എം ഇസ്മായിൽ, എൽഡിഎഫ് നിയോജകമണ്ഡലം കൺവീനർ എൻ അരുൺ, എൽദോ എബ്രഹാം എം എൽ എ, എം. എ സഹീർ എന്നിവർ സംസാരിച്ചു. എൽഡിഎഫ് നേതാക്കളായ ബാബുപോൾ,എം ആർ പ്രഭാകരൻ, ടി എം ഹാരിസ്, അഡ്വ. ഷൈൻ ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ -എൽദോ എബ്രഹാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണഭാഗമായി നടന്ന റോഡ് ഷോ

Back to top button
error: Content is protected !!