മുത്തോലി പാടത്ത് നടത്തിയ റോഡ് നിര്‍മ്മാണം: ആര്‍ഡിഒ ഇടപെട്ട് നിര്‍ത്തിവയ്ച്ചു

കല്ലൂര്‍ക്കാട്: പഞ്ചായത്തിലെ മുത്തോലി പാടത്ത് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ റോഡ് നിര്‍മ്മാണം ആര്‍ഡിഒ ഇടപെട്ട് നിര്‍ത്തിവയ്ച്ചു. നിര്‍മാണം നടത്തിയ ഭാഗം തണ്ണീര്‍ത്തടം പ്രദേശമാണെന്നും വ്യക്തമായ കോടതി, സര്‍ക്കാര്‍ ഉത്തരവുകളില്ലാതെയാണ് റോഡ് നിര്‍മ്മാണം നടത്തുന്നതെന്നും
കര്‍ഷക കോണ്‍ഗ്രസ് കലൂര്‍ക്കാട് മണ്ഡലം കമ്മിറ്റിയും യുത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും ആരോപിച്ചു. മഞ്ഞള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് ഫ്രാന്‍സിസ് തെക്കേക്കരയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ചാര്‍ളി തോട്ടുപുറം അധ്യക്ഷത വഹിച്ചു.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു പാലക്കോട്ടില്‍, പഞ്ചായത്തംഗം സണ്ണി സെബാസ്റ്റ്യന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജോമോന്‍ ജോസ്, വൈസ് പ്രസിഡന്റ് ജോബിന്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തണ്ണീര്‍ത്തട പ്രദേശത്ത് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാടശേഖര സംരക്ഷണ സമിതി അംഗം ജെറ്റിന്‍ ജോര്‍ജ് ജില്ല കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ ആര്‍ഡിഒ ഇന്നലെ സ്ഥലം സന്ദര്‍ശിക്കുകയും ഇനിയൊരു ഉത്തരവ് ലഭിക്കുന്നത് വരെ പണി നിര്‍ത്തിവെപ്പിക്കുകയുമായിരുന്നു.

 

Back to top button
error: Content is protected !!